ഷാര്‍ജ: പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയാണെന്ന് യുവാവ് അറിഞ്ഞ നിമിഷം വധു ചെയ്തത് ആരെയും ഞെട്ടിയ്ക്കും . വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ലൈംഗിക തൊഴിലാളിയാണെന്നറിഞ്ഞ യുവാവ് നിയന്ത്രണം നഷ്ടപ്പെട്ട യുവതിയെ കത്തി കൊണ്ടു കുത്തി. പിന്നാലെ ഈ കത്തി ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്.
ഷാര്‍ജയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ ഏഷ്യക്കാരനായ പ്രതിശ്രുത വരനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
സംഭവം നടന്ന ദിവസം തനിക്കൊരു പാര്‍ട് ടൈം ജോലിയുണ്ടെന്നും അതിന്റെ ആവശ്യങ്ങള്‍ക്കായി ഒരു വീട്ടില്‍ പോകണമെന്നുമാണ് യുവതി ഇയാളോട് പറഞ്ഞിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് യുവാവിനെ ഫോണില്‍ വിളിക്കുകയും അവര്‍ പറഞ്ഞത് കളവാണെന്ന് അറിയിക്കുകയും ചെയ്തു. മാത്രമല്ല, മറ്റൊരു സ്ത്രീയുടെ നേതൃത്വത്തില്‍ ഒരു വീട്ടില്‍ നടന്നുവരുന്ന അനാശാസ്യ കേന്ദ്രത്തിലേക്കാണ് യുവതി പോയതെന്നും അവിടെ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും സുഹൃത്ത് അറിയിച്ചു.
തുടര്‍ന്ന് സുഹൃത്തില്‍ നിന്നും അനാശാസ്യ കേന്ദ്രത്തിന്റെ വിലാസം വാങ്ങിയശേഷം യുവാവ് അവിടേക്ക് ചെന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവിടെ വെച്ച് പ്രതിശ്രുതവരനെ കണ്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് തന്റെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതി ഭീഷണിപ്പെടുത്തി. തന്റെ ബിസിനസില്‍ കൈകടത്തരുതെന്നും ആവശ്യപ്പെട്ടു.
ഇതോടെ യുവാവ് കത്തി പിടിച്ചുവാങ്ങി യുവതിയുടെ കയ്യിലും തുടയിലും കുത്തുകയായിരുന്നു. ഇതിന് പിന്നാലെ യുവതി കത്തിയെടുത്ത് സ്വയം കുത്തി. ഭയന്ന് പോയ യുവാവ് ഇവിടെ നിന്നും ഇറങ്ങിയോടി തൊട്ടടുത്തുള്ള ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഒളിച്ചിരുന്നു. ഇവിടെ നിന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
അതേസമയം സംഭവത്തില്‍ യുവാവിന് മാപ്പു നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി ചര്‍ച്ച ചെയ്തുവരുന്നു.
Post Your Comments