ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിന്റെ ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, മാദ്ധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ ഫോൺ വിവരങ്ങൾ പെഗാസസ് ചോർത്തിയെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമമായ ‘ദ വയറാണ്’ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സമൂഹത്തിന്റെ വിവിധ തലത്തിലുളള അറുപതിലധികം സ്ത്രീകളുടെ ഫോൺ വിവരങ്ങളാണ് പെഗാസസ് ചോർത്തിയത്. രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളുടെയും ഫോൺ പെഗാസസ് നിരീക്ഷിക്കുന്നുണ്ട്. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വക്കീൽ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ഭാര്യ മിനാൽ ഗാഡ്ഗിൽ, ട്രൈബൽ ആക്ടിവിസ്റ്റ് സോണി സൊരിയുടെ തുടങ്ങിയവരും പെഗാസസിന്റെ ലിസ്റ്റിലുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments