KeralaNattuvarthaLatest NewsNewsCrime

യോഗയും വായനയുമായി സ്വപ്ന, മകള്‍ക്ക് മരണവഴി തെളിയിച്ച അനുശാന്തി കുഞ്ഞുടുപ്പ് തയ്ക്കുന്നു: തടവുകാർ ഇപ്പോൾ നല്ലനടപ്പിൽ

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൊലപാതക/തട്ടിപ്പ് കേസുകളിലെ വനിതാ തടവുകാർ ഇപ്പോൾ നല്ലകുട്ടികളാണ്. കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച, സി പി എമ്മിനെ വെള്ളം കുടിപ്പിച്ച സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോൾ ജയിലിനകത്ത് യോഗ പഠിക്കുന്ന തിരക്കിലാണ്. യോഗ കഴിഞ്ഞാൽ സ്വപ്‍ന പിന്നെ ചെയ്യുന്നത് പുസ്തകം വായനയാണ്. അധികം ആരോടും സംസാരിക്കാതെ പുസ്തകം വായനയുമായി സമയം കളയുകയാണ് സ്വപ്ന.

Also Read:സി​സ്​​റ്റ​ര്‍ ലൂ​സി കോൺവെന്റിൽ തുടരുന്നുന്നത് അംഗീകരിക്കാനാവില്ല: തീരുമാനം കീഴ്ക്കോടതിയ്ക്ക് വിട്ട് ഹൈക്കോടതി

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട ടെക്നോപാർക്ക് ഉദ്യോഗസ്ഥ അനുശാന്തി കുട്ടികൾക്കു കളിക്കാൻ പാവകൾ ഉണ്ടാക്കുന്നു. ഒപ്പം കുഞ്ഞുടുപ്പുകൾ തയ്ക്കുന്നു. കാമുകനൊപ്പം പോകുന്നതിനായി സ്വന്തം മകളെ അടക്കം കൊല ചെയ്യാൻ കൂട്ടുനിന്ന അനുശാന്തി ജയിലിൽ നല്ല ഉത്സാഹത്തിലാണ്. അന്തേവാസികൾക്കു കംപ്യൂട്ടർ പരിശീലനം നൽകാനും അനുശാന്തി മുന്നിൽ തന്നെയുണ്ട്.

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിസ്റ്റർ സെഫി മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തയാണ്. കൂടുതൽ സമയവും കണ്ണടച്ചിരുന്ന് പ്രാർഥനയിലാണ്. ജയിലിലെ യൂണിഫോം ആയ വെള്ളസാരിയിലാണു സിസ്റ്റർ സെഫി. സഭാ വസ്ത്രങ്ങൾ ഒന്നും ഇവിടെ അനുവദനീയമല്ല. ജയിലിനകത്ത് പ്രവേശിച്ചത് മുതൽ ആരോടും സംസാരിക്കാതെ ശോകമായിട്ടായിരുന്നു ഇരുന്നിരുന്നത്. സഹതടവുകാരോടൊന്നും മിണ്ടാറില്ല. തയ്യൽ, ശുചീകരണ ജോലികളാണു ചെയ്യുന്നത്. നിലവിൽ ഇവർ പരോളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button