Latest NewsKeralaNattuvarthaNews

സി​സ്​​റ്റ​ര്‍ ലൂ​സി കോൺവെന്റിൽ തുടരുന്നുന്നത് അംഗീകരിക്കാനാവില്ല: തീരുമാനം കീഴ്ക്കോടതിയ്ക്ക് വിട്ട് ഹൈക്കോടതി

കൊ​ച്ചി: സി​സ്​​റ്റ​ര്‍ ലൂ​സി കോൺവെന്റിൽ തുടരുന്നന്നതിലെ അന്തിമ തീരുമാനം കീഴ്ക്കോടതിയ്ക്ക് വിട്ട് ഹൈക്കോടതി. വ​യ​നാ​ട് കാ​ര​ക്ക​മ​ല എ​ഫ്.​സി.​സി കോ​ണ്‍​വ​ന്റിലെ താ​മ​സം തു​ട​രാ​നാ​വുമോ​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​നമാണ് മാ​ന​ന്ത​വാ​ടി മു​നി​സി​ഫ് കോ​ട​തി​ക്ക്​ ഹൈ​കോ​ട​തി വി​ട്ട്​ കൊടുത്തത്. വി​ഷ​യം കീ​ഴ്​​ക്കോട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

Also Read:ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം : ഓ​ട്ടോ​യി​ല്‍​ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടിയ ​ യുവതിക്ക് ഗുരുതര പരിക്ക്

ഒ​രാ​ഴ്ച​ക്ക​കം ഹ​ർജി​ക്കാ​രി​യോ എ​തി​ര്‍ ക​ക്ഷി​ക​ളോ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌​ കീഴ്ക്കോട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ മൂ​ന്നാ​ഴ്ച​ക്ക​കം തീ​ര്‍​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

കോ​ണ്‍​വെന്റില്‍​ത്തന്നെ തു​ട​രു​ന്ന​പ​ക്ഷം ഹ​ർജി​ക്കാ​രി​ക്ക്​ പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​നാ​വി​ല്ല. അ​വ​ര്‍ അ​വി​ടെ തു​ട​രു​ന്ന​ത് ത​ര്‍​ക്കം രൂ​ക്ഷ​മാ​ക്കാ​നേ ഇ​ട​യാ​ക്കൂ. മ​റ്റ് അ​ന്തേ​വാ​സി​ക​ളു​മാ​യു​ള്ള ഹ​ർജി​ക്കാ​രി​യു​ടെ ബ​ന്ധം വ​ള​രെ മോ​ശ​മാ​ണെ​ന്ന് ഹ​ർജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍​നി​ന്നു​ത​ന്നെ വ്യ​ക്ത​മാ​ണ്. തി​ര​മാ​ല​ക​ള്‍​ക്കെ​തി​രെ​യാ​ണ് സി​സ്​​റ്റ​ര്‍ ലൂ​സി നീ​ന്തു​ന്ന​ത്. അ​തി​നാ​ല്‍ അ​വ​രു​ടെ പ്ര​വൃ​ത്തി വി​വാ​ദ​ങ്ങ​ളും സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ര​ണ്ട് ഭാ​ഗ​വും ഉ​യ​ര്‍​ത്തു​ന്ന വാ​ദ​ത്തി​ന്റെ സ​ത്യാ​വ​സ്ഥ ഇ​ത്ത​ര​മൊ​രു ഹ​ർജി​യി​ല്‍ വി​ല​യി​രു​ത്താ​നാ​കി​ല്ലെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button