Latest NewsNewsIndia

അ​ടു​ത്ത ആ​ഴ്ച തന്നെ രാജിയുണ്ടാകുമെന്ന് സൂ​ച​ന ന​ല്‍​കി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ

ബം​ഗ​ളൂ​രു : തി​ങ്ക​ളാ​ഴ്ച​യ്ക്കു ശേ​ഷം രാ​ജി​യു​ണ്ടാ​വു​മെ​ന്ന് സൂ​ച​ന ന​ല്‍​കി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ. ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ക​ര്‍​ശ​ന​ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ജി​വ​യ്ക്കാ​ന്‍ ത​യാ​റാ​യതായി യെ​ദി​യൂ​ര​പ്പ അറിയിച്ചു.

Read Also : സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു : ഇന്ന് കൂട്ട പരിശോധന നടത്തും  

‘ജൂ​ലൈ 26 ന് ​സ​ര്‍​ക്കാ​ര്‍ ര​ണ്ട് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​പാ​ടി​യു​ണ്ട്. അ​തി​നു ശേ​ഷം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ പ​റ​യു​ന്ന​തെ​ന്തും അ​നു​സ​രി​ക്കും’, യെ​ദി​യൂ​ര​പ്പ പറഞ്ഞു.

‘മ​റ്റൊ​രാ​ള്‍​ക്കു വ​ഴി​യൊ​രു​ക്കാ​ന്‍ രാ​ജി​വ​യ്ക്കു​മെ​ന്നു ര​ണ്ടു​ മാ​സം മു​ന്‍​പു ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്ന​താ​യി നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. അ​ധി​കാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന​ത് ത​ന്‍റെ ക​ട​മ​യാ​ണ്’, യെ​ദി​യൂ​ര​പ്പ കൂട്ടിച്ചേർത്തു.

നേ​തൃ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം മൗ​ന​വ്ര​തം തു​ട​ര്‍ന്നി​രു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെയാണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് മ​ന​സു​തു​റ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button