ബംഗളൂരു : തിങ്കളാഴ്ചയ്ക്കു ശേഷം രാജിയുണ്ടാവുമെന്ന് സൂചന നല്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് രാജിവയ്ക്കാന്‍ തയാറായതായി യെദിയൂരപ്പ അറിയിച്ചു.
‘ജൂലൈ 26 ന് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പരിപാടിയുണ്ട്. അതിനു ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറയുന്നതെന്തും അനുസരിക്കും’, യെദിയൂരപ്പ പറഞ്ഞു.
‘മറ്റൊരാള്‍ക്കു വഴിയൊരുക്കാന്‍ രാജിവയ്ക്കുമെന്നു രണ്ടു മാസം മുന്‍പു ഞാന്‍ പറഞ്ഞിരുന്നതായി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയെന്നത് തന്റെ കടമയാണ്’, യെദിയൂരപ്പ കൂട്ടിച്ചേർത്തു.
നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡല്‍ഹി സന്ദര്‍ശനം നടത്തിയശേഷം മൗനവ്രതം തുടര്‍ന്നിരുന്ന മുഖ്യമന്ത്രി ഇന്നലെയാണ് മാധ്യമപ്രവര്‍ത്തകരോട് മനസുതുറന്നത്.
Post Your Comments