Latest NewsIndiaNews

ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍: ധൈര്യമുണ്ടെങ്കില്‍ ഫോണ്‍ അന്വേഷണത്തിന് ഹാജരാക്കാന്‍ വെല്ലുവിളിച്ച് ബിജെപി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി. സ്വന്തം ഫോണ്‍ ചോര്‍ന്നതായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അന്വേഷണത്തിന് ഫോണ്‍ ഹാജരാക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Also Read: പത്രസമ്മേളനത്തിൽ ദരിദ്രർക്ക് വാടക നൽകാമെന്ന വാഗ്ദാനം പാലിച്ചില്ല: കെജ്‌രിവാളിനെ നിർത്തി പൊരിച്ച് കോടതി

അനധികൃതമായി മോദി സര്‍ക്കാര്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍ വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനം ഏതുവിധേനയും തടസപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും 2014ലും 2019ലും നേരിടേണ്ടി വന്ന പരാജയമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍ ആരോപിച്ചു. രാഹുലിന് തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം ധൈര്യസമേതം ഫോണ്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും സുതാര്യമായ അന്വേഷണം നടത്തിയ ശേഷം കാര്യങ്ങളില്‍ വ്യക്തത വരട്ടെയെന്നും രാഥോര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button