NattuvarthaLatest NewsKeralaNews

വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം, അറസ്റ്റിലായത് മുമ്പ് ആദ്യരാത്രി കാണാൻ ഒളിച്ചിരുന്ന 47കാരന്‍

നഗ്നതാ പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ ചിത്രീകരിച്ച്‌ പോലീസിന് കൈമാറിയിരുന്നു.

കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നയാള്‍ അറസ്റ്റിലായി. പരിയാരത്തെ മെഡിക്കല്‍ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയ തളിപ്പറമ്ബ് ചിറവക്ക് സ്വദേശി പി. എം. സുനിലാണ് (47) പിടിയിലായത്.

വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയ ഇയാൾക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. നഗ്നതാ പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ ചിത്രീകരിച്ച്‌ പോലീസിന് കൈമാറിയിരുന്നു.

read also: ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പെരുമ്പളം

മുമ്പ് നവ ദമ്പതിമാരുടെ ആദ്യരാത്രി കാണാന്‍ ഒളിഞ്ഞിരുന്ന സംഭവത്തില്‍ ഇയാള്‍ പയ്യന്നൂരില്‍ പിടിയിലായിരുന്നു.നവദമ്ബതിമാരുടെ ആദ്യ രാത്രി കാണാന്‍ ഒളിഞ്ഞിരുന്ന് ഉറങ്ങിപ്പോയ സുനിലിനെ നാട്ടുകാരാണ് പിടികൂടിയത്. പാലക്കാട് നിന്ന് വിവാഹം കഴിഞ്ഞ് നവദമ്ബതിമാര്‍ വീട്ടില്‍ എത്തുന്നതിനു മുന്‍പ് ഇയാള്‍ ഏണി ഉപയോഗിച്ച്‌ വീടിന് മുകളില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ നവദമ്ബതിമാര്‍ എത്താന്‍ വൈകിയതോടെ ഇയാള്‍ ഉറങ്ങിപ്പോയി. വീട്ടിലെത്തിയ നവവധു പ്രതിയുടെ കൂര്‍ക്കം വലി കേട്ട് ഭയന്നു ആള്‍ക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button