KeralaLatest NewsNews

പെ​രി​യ ഇ​ര​ട്ട​കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ര്‍ ജോ​ലി രാ​ജി​വെ​ച്ചു

ര​ണ്ട​ര​മാ​സം​മുമ്പ് ഇ​വ​ര്‍​ക്ക് ജോ​ലി ല​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ക​ടു​ത്ത എ​തി​ര്‍പ്പുകൾ ഉയർന്നിരുന്നു

കാ​സ​ര്‍​കോ​ട്: പെ​രി​യ ഇ​ര​ട്ട​കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണ ജോ​ലി രാ​ജി​വെ​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളായ പീതാംബരൻ, സ​ജി സി. ​ജോ​ര്‍ജ് , കെ.​എം. സു​രേഷ് തുടങ്ങിയയവരുടെ ഭാര്യമാരാണ് ജോലി ഉ​പേ​ക്ഷി​ച്ച​ത്.

പെ​രി​യ ഇ​ര​ട്ട​കൊ​ല​ക്കേ​സിൽ ഒ​ന്നാം​പ്ര​തിയായ അ​യ്യ​ങ്കാ​വ് വീ​ട്ടി​ല്‍ പീ​താം​ബ​ര​െന്‍റ ഭാ​ര്യ  പി. ​മ​ഞ്ജു​ഷ, ര​ണ്ടാം​പ്ര​തി സ​ജി സി. ​ജോ​ര്‍​ജി​െന്‍റ ഭാ​ര്യ ചി​ഞ്ചു ഫി​ലി​പ്, മൂ​ന്നാം​പ്ര​തി കെ.​എം. സു​രേ​ഷി​െന്‍റ ഭാ​ര്യ എ​സ്. ബേ​ബി എ​ന്നി​വർക്ക് ജോലി നൽകിയതിന് പിന്നാലെ ഇടതു സർക്കാരിന് നേരെ വിമർശനം ഉയർന്നിരുന്നു.

read also: വിദ്യാര്‍ത്ഥിയെ കത്തികാട്ടി പ്രകൃതി വിരുദ്ധ പീഡനം: അറുപതുകാരന്‍ അറസ്റ്റില്‍

ര​ണ്ട​ര​മാ​സം​മുമ്പ് ഇ​വ​ര്‍​ക്ക് ജോ​ലി ല​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ക​ടു​ത്ത എ​തി​ര്‍പ്പുകൾ ഉയർന്നിരുന്നു.കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍ക്കും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ണ്ടെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ സി.​പി.​എം ഇ​തി​നെ പ്ര​തി​രോ​ധി​ച്ച​ത്. താ​ല്‍​ക്കാ​ലി​ക ജോ​ലി​യാ​ണെ​ന്നു പ​റ​ഞ്ഞും പാ​ര്‍​ട്ടി നി​ല​കൊ​​ണ്ടെ​ങ്കി​ലും ഒ​ടു​വി​ല്‍ ജോ​ലി വി​ടാ​ന്‍ ഇ​വ​രോ​ട്​ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നുവെന്നു സൂചന .

shortlink

Related Articles

Post Your Comments

Related Articles


Back to top button