ശ്രീനഗര്‍: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ട് ജമ്മുകശ്മീര്‍ പൊലീസ്. ഹെക്സാകോപ്ടര്‍ ഡ്രോണാണ് വെടിവെച്ചിട്ടത്. ജമ്മുവിലെ അഖനൂര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാറിയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.
Read Also: പൗരത്വ നിയമത്തെ ഹിന്ദു-മുസ്ലീം വിഷയമാക്കാന്‍ ശ്രമം: നിലപാട് വ്യക്തമാക്കി ഡോ.മോഹന്‍ ഭാഗവത്
എന്നാൽ ഡ്രോണില്‍ നിന്ന് അഞ്ച് കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ലശ്കര്‍ ഇ ത്വയിബയാണ് ഡ്രോണ്‍ അയച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ലശ്കറിന്റെ അക്രമണരീതിയാണിതെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 27ന് ജമ്മു എയര്‍ബേസിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ഇരട്ട ആക്രമണങ്ങള്‍ നടന്നിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജമ്മുകശ്മീരിലെ നിരവധി സ്ഥലങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Post Your Comments