ഇരിങ്ങാലക്കുട: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയിലാണ് സമർപ്പിച്ചത്. തട്ടിയെടുത്ത പണം കണ്ടെത്താന്‍ കേസില്‍ അന്വേഷണം തുടരുമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും കള്ളപ്പണ ഉറവിടം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ നേതാക്കളെയും അന്വേഷണ ഉദ്യോഗസ്ഥർ സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മകന്‍ അടക്കം 216 പേരാണ് സാക്ഷി പട്ടികയിലുള്ളത്.
അതേസമയം കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ച കേസില്‍ നിഗൂഢമായ ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ടെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കവര്‍ച്ച ആകസ്മികമായി സംഭവിച്ചതല്ലെന്നും കൃത്യമായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് കോടതിയുടെ നിരീക്ഷണം.
Post Your Comments