തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി തല കുനിച്ചാണ് സഭയിൽ ഇരിക്കുന്നതെന്നും ജാള്യത മറക്കാൻ മുഖ്യമന്ത്രി വിഷയം മാറ്റാൻ ശ്രമിച്ചെന്നും സതീശൻ പറഞ്ഞു. സ്ത്രീയുടെ കൈയ്യിൽ കയറി പിടിച്ചത് നല്ല രീതിയിൽ തീർക്കുന്നത് എങ്ങനെയാണെന്നും ഇങ്ങനെയാണെങ്കിൽ പീഡനക്കേസുകൾ തീർക്കാൻ അദാലത്ത് വിളിക്കണമെന്നും പരിഹസിച്ചു.
സതീശൻ്റെ വാക്കുകൾ ഇങ്ങനെ…
മുഖ്യമന്ത്രി തല കുനിച്ചാണ് നിയമസഭയിൽ ഇരിക്കുന്നത്. ജാള്യത മറക്കാൻ മുഖ്യമന്ത്രി വിഷയം മാറ്റാൻ ശ്രമിച്ചു. അപമാനിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി ഒതുക്കാൻ ശ്രമിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ല. സ്ത്രീയുടെ കൈയ്യിൽ കയറി പിടിച്ചത് നല്ല രീതിയിൽ തീർക്കുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കിൽ സ്ത്രീ പീഡന കേസുകൾ തീർക്കാൻ അദാലത്ത് വിളിക്കണം. പരാതികളിൽ മന്ത്രിമാർ ഇടപെടുന്നു, ഇതാണൊ സ്ത്രീ പക്ഷം. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് അല്ലാതെ ഇരകൾക്കൊപ്പമല്ല. സ്ത്രീകളെ ആക്രമിക്കുന്നവർക്കുള്ള ലൈസൻസാകും മുഖ്യമന്ത്രിയുടെ മറുപടി. ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല.
Read Also: ചാക്കോ പുണ്യാളന് ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്ശനവുമായി യുവതിയുടെ അച്ഛന് രംഗത്ത്
സർക്കാരിനെതിരെ ആഞ്ഞടിച്ച വിഷയത്തിൽ വാകൗട്ട് പ്രഖ്യാപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. സ്ത്രീകൾക്കെതിരായ അതിക്രമം അതീവ ഗൗരവതരമാണെന്നും ഈ വിഷയം മുഖ്യമന്ത്രി ലഘൂകരിക്കുകയാണെന്നും സ്ത്രീ സുരക്ഷ മുൻനിർത്തി പ്രചാരണം നടത്തുന്ന സർക്കാരിന് യോജിച്ച നടപടിയല്ല ഇതെന്നും ഇറങ്ങിപോകും മുൻപ് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments