Latest NewsFootballNewsInternationalSports

ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും ജർമനിയും സ്പെയിനുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഒളിമ്പിക്സിൽ ഫുട്ബോൾ അത്ര ഗ്ലാമർ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ അമേരിക്കയുടെയും ആരവം അടങ്ങും മുമ്പ് പന്തുരുളുന്നതിനാൽ ഇത്തവണ മത്സരങ്ങൾക്ക് പതിവിലേറെ ആവേശമുണ്ട്.

ഉച്ചയ്ക്ക് ഒരു മണിക്ക് സ്പെയിൻ-ഈജിപ്ത് പോരാട്ടത്തോടെയാണ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമാവുക. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്രസീലും ജർമനിയും വീണ്ടും നേർക്കുനേർ വരുന്ന സൂപ്പർ പോരാട്ടം അഞ്ച് മണിക്ക് നടക്കും. മുൻ ചാമ്പ്യന്മാരായ അർജന്റീന ഓസ്‌ട്രേലിയയെ നേരിടും. മത്സരം വൈകിട്ട് നാലിന് ആരംഭിക്കും.

Read Also:- വീണ്ടും പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാല് ഗ്രൂപ്പുകളിലായി ആകെ 16 ടീമുകളാണ് ഒളിമ്പിക്സിൽ മത്സരിക്കുന്നത്. അണ്ടർ 23 താരങ്ങളാണ് ടീമുകൾക്കായി കളത്തിലിറങ്ങുന്നത്. മൂന്ന് സീനിയർ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താം. ഡാനി ആൽവസും റിച്ചാലിസണും ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങളുമായാണ് സ്വർണ മെഡൽ നിലനിർത്താൻ ബ്രസീൽ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button