Latest NewsKeralaNattuvarthaNews

റവന്യൂ വകുപ്പ് അനുമതിയോടെ മരം മുറിച്ചവർക്കെതിരെ കേസെടുക്കുന്നത് ഇതിനാൽ: പ്രതിഷേധം ശക്തമാക്കി കർഷകർ

വനം വകുപ്പ് നടപടിക്ക് എതിരായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

ഇടുക്കി: സർക്കാരിന്റെ നഷ്ടം തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം അനുമതിയോടെ മരം മുറിച്ച കർഷകർക്കെതിരെ കേസ്‌ എടുക്കുന്നതിൽ പ്രതിഷേധം ശക്തം. ഇത്തരത്തിൽ ഇടുക്കിയിൽ മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ ഇതുവരെ 23 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ വനം വകുപ്പ് നടപടിക്ക് എതിരായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാന സർക്കാരിന് വിവാദ റവന്യു ഉത്തരവ് മൂലം സംഭവിച്ച നഷ്ടം തിരിച്ചുപിടിക്കാനാണ് അനുമതിയോടെ മരം മുറിച്ചവർക്കെതിരെയും കേസ് എടുക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. ഇത്തരത്തിൽ കേസ് എടുക്കാൻ മടി കാണിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഇതേതുടർന്നാണ് മൂന്നാർ ഡിഎഫ്ഒക്ക് കീഴിലുള്ള റേഞ്ചിൽ കർഷകർക്കെതിരായി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉത്തരവ് പ്രകാരം ജില്ലയിൽ 500 ഓളം കർഷകർക്കെതിരെ കേസ് എടുക്കേണ്ടി വരും. അതേസമയം കേസ് കോടതിയിൽ നിലനിൽക്കില്ലെന്നാണ് വിദഗ്ധർ പറയുന്നതെങ്കിലും കേസുമായി ബന്ധപ്പെട്ട നടപടികൾ കർഷകരെ ബുദ്ധിമുട്ടിലാക്കും. ഇതോടെ വനം വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് കർഷകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button