NattuvarthaLatest NewsKeralaNews

നടിയെ ആക്രമിച്ച കേസിൽ​ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം: കാരണം വ്യക്തമാക്കി സ്​പെഷ്യൽ ജഡ്​ജി

ചലച്ചിത്ര പ്രവർത്തകർ ഉൾപ്പടെ 43 സാക്ഷികളെക്കൂടി ഇനിയും വിസ്​തരിക്കേണ്ടതായിട്ടുണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ​ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി പ്രത്യേക കോടതി​ ജഡ്​ജി. വിഷയവുമായി ബന്ധപ്പെട്ട് സ്​പെഷ്യൽ ജഡ്​ജി​ സുപ്രീംകോടതിക്ക്​ കത്ത്​ നൽകി​. കേസിൽ ആഗസ്റ്റിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദേശം ​സാധ്യമാവില്ലെന്നും​ സ്​പെഷ്യൽ ജഡ്​ജി അറിയിച്ചു.

കോവിഡിനെ തുടർന്ന്​ കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായതും ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതും കോടതി നടപടികൾ വൈകുന്നതിന്​ കാരണമായെന്ന്​ സ്പെഷ്യൽ ജഡ്​ജി സുപ്രീംകോടതിക്ക്​ അയച്ച കത്തിൽ വ്യക്തമാക്കി. ഇതോടൊപ്പം കേസിൽ നിന്ന്​ പ്രോസിക്യൂട്ടർ പിൻമാറിയതും, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക്​ മുമ്പാകെ ഹർജിയും എത്തിയതും വിചാരണ നടപടികൾ വൈകാനിടയാക്കിയെന്ന് കത്തിൽ പറയുന്നു.

ഇതുവരെ 179 സാക്ഷികളെ വിസ്​തരിച്ച കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും 124 വസ്​തുതകളും പരിശോധിച്ചു. ചലച്ചിത്ര പ്രവർത്തകർ ഉൾപ്പടെ 43 സാക്ഷികളെക്കൂടി ഇനിയും വിസ്​തരിക്കേണ്ടതായിട്ടുണ്ടെന്നും സ്​പെഷ്യൽ ജഡ്​ജി സുപ്രീംകോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button