CricketLatest NewsNewsSports

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

സിഡ്നി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ വിട്ടുനിന്ന ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഓസ്‌ട്രേലിയയെ നയിക്കും. ഓഗസ്റ്റ് 3 മുതൽ 9 വരെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയാണ് ഓസ്ട്രേലിയ ബംഗ്ലാദേശിൽ കളിക്കുക. എല്ലാ മത്സരങ്ങളും മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 2017 സെപ്റ്റംബറിലാണ് അവസാനമായി ഓസ്‌ട്രേലിയ ബംഗ്ലാദേശിൽ പര്യടനം നടത്തിയത്.

നേരത്തെ, ഓസ്‌ട്രേലിയ തങ്ങളുടെ 2015ലെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കുകയും സുരക്ഷാ കാരണങ്ങളാൽ 2016 അണ്ടർ 19 ലോകകപ്പിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ജൂലൈ 29 ന് വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയും ബംഗ്ലാദേശും ധാക്കയിലെത്തും.

ബാർബഡോസിൽ നിന്ന് ധാക്കയിലേക്ക് സ്പെഷ്യൽ ചാർട്ടർ വിമാനത്തിലാണ് ഓസ്ട്രേലിയ എത്തുക. ധാക്കയിലെത്തുന്ന രണ്ടു ടീമുകൾക്കും മൂന്ന് ദിവസത്തെ റൂം ക്വാറന്റൈനിൽ പോകും. ക്വാറന്റൈൻ കാലാവധി അവസാനിച്ച ശേഷം ഇരു ടീമുകളും ഓഗസ്റ്റ് ഒന്നിന് പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിക്കും.

Read Also:- നാരങ്ങാ സോഡ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക

ഓസ്ട്രേലിയ സ്ക്വാഡ്: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ആഷ്ടൺ അഗർ, വെസ് അഗർ, ജേസൺ ബെഹ്രെൻഡോർഫ്, അലക്സ് കാരി, ഡാൻ ക്രിസ്റ്റ്യൻ, ജോഷ് ഹാസ്ൽവുഡ്, മൊയ്‌സെസ് ഹെൻറിക്സ്, മിച്ചൽ മാർഷ്, ബെൻ മക്‌ഡെർമോട്ട്, റിലേ മെറെഡിത്ത്, ജോഷ് ഫിലിപ്പ്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്‌സൺ, ആഷ്ടൺ ടർണർ , ആൻഡ്രൂ ടൈ, മാത്യു വേഡ് (വൈസ് ക്യാപ്റ്റൻ), ആദം സാംപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button