ന്യൂഡൽഹി: മാധ്യമസ്ഥാപനം ദൈനിക് ഭാസ്‌ക്കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പിനെ തുടർന്നാണ് റെയ്‌ഡ്. ദൈനിക് ഭാസ്‌ക്കറിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ള ഓഫീസുകളിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പത്രമാധ്യമ സ്ഥാപനമാണ് ദൈനിക് ഭാസ്‌ക്കര്‍.
അതേസമയം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ നൽകിയിട്ടില്ല, എന്നാൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് നികുതി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കോവിഡ് കാലത്തു നിരവധി വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമം ആണ് ദൈനിക് ഭാസ്കർ. നിരവധി ആരോപണങ്ങളാണ് ഈ മാധ്യമ സ്ഥാപനത്തിനെതിരെ ഉയരുന്നത്.
Post Your Comments