പാലക്കാട്: കുണ്ടറ പീഡനക്കേസിൽ എ.കെ ശശീന്ദ്രന് തെറ്റുകാരനല്ലെന്നും പാര്ട്ടിക്കാര് തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന് അന്വേഷിച്ചതെന്നുമുള്ള മുഖ്യമന്ത്രി വിശദീകരണത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആരോപണം നടത്തിയ യുവതിയോട് ‘പ്രശ്നം നല്ലരീതിയിൽ തീർക്കണം’ എന്ന് എ.കെ ശശീന്ദ്രന് പറഞ്ഞത് പാര്ട്ടിക്കാര് തമ്മിലുള്ള പ്രശ്നം തീർക്കാൻ ആണെന്നും വിശദീകരണത്തിൽ പറയുന്നു. ഇതിനെതിരെയാണ് ശ്രീജിത്ത് പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കിർണിം… കിർണിം… കിർണിം… കിർണിം…
ഹലോ…
“ഹലോ, ഇത് ഇമ്രാൻ ഖാന്റെ അച്ഛൻ ഖാൻ അല്ലേ?”
അതെ. എന്താണ് വിഷയം?
“നമസ്കാരം. ഞാൻ ഇന്ത്യയിൽ നിന്നാണ്. കാശ്മീർ വിഷയത്തെ കുറിച്ച് പറയാൻ വിളിച്ചതാണ്.”
അതിനെ കുറിച്ച് എന്നോട് എന്തുപറയാൻ?
“കുറേ കാലമായുള്ള വിഷയമല്ലേ.”
അതിന്?
“മോനോട് ഒന്ന് പറയണം. അത് #നല്ലരീതിയിൽതീർക്കണം.”
പടച്ചോനേ, പൂച്ചക്കുട്ടി സാറോ!
Post Your Comments