KeralaLatest NewsNews

കെ കെ രമയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത് അയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസിൽ നിന്ന്: കൂടുതൽ വിവരങ്ങൾ പുറത്ത്

ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകൻ നന്ദുവിനേയും വധിക്കുമെന്ന് കാട്ടിയുള്ള ഭീഷണിക്കത്ത് കഴിഞ്ഞ ദിവസമാണ് കിട്ടിയത്.

കോഴിക്കോട്: കെ കെ രമ എം എൽ എയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത് അയച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. ഭീഷണിക്കത്ത് അയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയതായി പൊലീസ്. ഈ പോസ്റ്റ് ഓഫീസ് പരിധിയിലെ നാല് പോസ്റ്റ് ബോക്സുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read Also: കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി: സംഭവം കേരളത്തിൽ

ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തിൽ പറഞ്ഞിരുന്നു. വടകര എസ് പിയ്ക്ക് നൽകിയ പരാതിയെത്തുടർന്നാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകൻ നന്ദുവിനേയും വധിക്കുമെന്ന് കാട്ടിയുള്ള ഭീഷണിക്കത്ത് കഴിഞ്ഞ ദിവസമാണ് കിട്ടിയത്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാൻ കാരണമെന്നും കത്തിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button