Latest NewsNewsIndia

ദലൈലാമയുടെ വിശ്വസ്തരുടെ ഫോണുകളും ചോര്‍ത്തി: പുതിയ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ വിശ്വസ്തരുടെ ഫോണുകളും
ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ദലൈലാമയുടെ ഉപദേശകരുടെയും സഹായികളുടെയും ഫോണുകള്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസിലൂടെ ചോര്‍ത്തിയെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയുടെ മൃതദേഹം: പാവകളെ കളിപ്പിച്ചുകൊണ്ട് പെണ്‍മക്കള്‍ അരികിൽ, ഞെട്ടലോടെ അയൽവാസികൾ

മുതിര്‍ന്ന ഉപദേശകനായ ടെംപ സെറിംഗ്, സഹായികളും വിശ്വസ്തരുമായ ടെന്‍സിംഗ് ടക്ല്ഹ, ചിമി റിഗ് സണ്‍ എന്നിവര്‍ ഉള്‍പ്പെടെ ദലൈലാമയുമായി അടുത്തയാളുകളുടെ ഫോണുകള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2017 മുതലാണ് ഫോണുകള്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തല്‍. ഇക്കാലയളവില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ദലൈലാമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാലയളവിലാണ് ഡോക്‌ലാം സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നത് എന്നതും ശ്രദ്ധേയമാണ്.

നിരവധി ടിബറ്റന്‍ ഓഫീസര്‍മാരുടെയും ആക്ടിവിസ്റ്റുകളുടെയും 2017 മുതല്‍ 2019 വരെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായും സൂചനയുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്ന സമിതിയുടെ തലവനായ സാംദോങ് റിംപോച്ചെയുടെ പേരും 2018 മധ്യത്തോടെ നിരീക്ഷണ ലിസ്റ്റില്‍ ചേര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button