തിരുവനന്തപുരം: റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ ജി ശാലിനി മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തി. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെ ഒ ജി ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശാലിനി മന്ത്രിയെ കണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒ ജി ശാലിനി റവന്യു മന്ത്രിയ്ക്ക് കത്ത് കൈമാറി.
Read Also: വിവാഹം കഴിഞ്ഞ് പതിനേഴു ദിവസം: വധുവിനെ കാമുകന് കൈമാറി യുവാവ്, സംഭവം ഇങ്ങനെ
നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി എന്നുമാണ് ശാലിനി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കത്ത് പരിശോധിച്ച മന്ത്രി തുടർ നടപടികൾക്കായി ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. അപേക്ഷ നൽകാതെയാണ് ഗുഡ് സർവ്വീസ് എൻട്രിക്ക് പരിഗണിച്ചതെന്നും അത് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നും ശാലിനി പറയുന്നു.
Post Your Comments