ചെന്നൈ: ഉദ്ഘാടനം വ്യത്യസ്തമാക്കാന്‍ ‘അഞ്ച് പൈസക്ക് ബിരിയാണി’ ഓഫർ നൽകി പണി കിട്ടി ആദ്യ ദിവസം തന്നെ കട പൂട്ടി. തമിഴ്നാട് മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ് ഓഫര്‍ നല്‍കിയ കാരണം ആദ്യ ദിനം തന്നെ കട പൂട്ടേണ്ടിവന്നത്.
മധുരയിൽ കഴിഞ്ഞ ദിവസം നടന്ന കടയുടെ ഉദ്ഘാടനത്തിന് അഞ്ച് പൈസ നാണയവുമായി വരുന്നവര്‍ക്കെല്ലാം ബിരിയാണി നല്‍കുമെന്ന വ്യത്യസ്തമായ ഓഫറാണ് ഉടമകള്‍ നല്‍കിയത്. അഞ്ച് പൈസ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്തതതിനാൽ വളരെ കുറച്ച് ആൾക്കാർ മാത്രമേ എത്തു എന്നായിരുന്നു ഉടമകൾ കരുതിയത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വിപരീതമായി പഴയ നാണയങ്ങള്‍ സൂക്ഷിച്ച നൂറുകണക്കിനാളുകളാണ് അഞ്ച് പൈസുമായി ബിരിയാണി കഴിക്കാനെത്തിയത്.
ഇതേതുടർന്ന് പോലീസ് ഇടപെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ഇടയ്ക്ക് 300ഓളം പേര്‍ കടക്ക് മുന്നില്‍ കൂടിനില്‍ക്കുന്ന സാഹചര്യമുണ്ടായി. മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ബിരിയാണിക്കായി ആളുകള്‍ കൂട്ടം കൂടിയതോടെ കട പൂട്ടാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇതോടെ ഉദ്ഘാടന ദിവസം തന്നെ ഉടമകള്‍ക്ക് കട പൂട്ടേണ്ടിവന്നു.
Post Your Comments