KeralaNattuvarthaLatest NewsNews

പിണറായിയുടെ ക്ലീൻ ചിറ്റ്: എ.കെ ശശീന്ദ്രന്‍ തെറ്റുകാരനല്ല, പെണ്‍കുട്ടി അന്തസും ആത്മാഭിമാനവും സംരക്ഷിച്ച്‌ പോകണം

പെണ്‍കുട്ടി വിലപേശാനുള്ള ജീവിയായി മാറരുത്

തിരുവനന്തപുരം: കുണ്ടറ പീഡനക്കേസില്‍ എ.കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പെണ്‍കുട്ടി വിലപേശാനുള്ള ജീവിയായി മാറരുതെന്നും അന്തസും ആത്മാഭിമാനവും സംരക്ഷിച്ച്‌ പോകണമെന്നും പിണറായി വിജയൻ പറഞ്ഞു. പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും വിഷയത്തിൽ ഒരു തരത്തിലും മന്ത്രി തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കുണ്ടറ പീഡനക്കേസില്‍ യുവതിയുടെ പരാതി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്‍കിയിട്ടുണ്ടെന്നും കാശിന് വേണ്ടിയല്ല മത്സരിച്ചതെന്ന് പറഞ്ഞപ്പോള്‍ കയറിപ്പിടിച്ചതായി റിപ്പോര്‍ട്ടിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button