Latest NewsNewsIndia

എയർ ഇന്ത്യാ സ്വകാര്യവത്കരണം: നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സ്വകാര്യ നടപടികൾ വേഗത്തിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ സമ്പൂർണ്ണ സ്വകാര്യവത്കരണ നടപടികൾ എത്രയും വേഗം നടപ്പാക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വിജയ് കുമാർ സിംഗ് അറിയിച്ചു. സെപ്തംബർ 15 ഓടെ ഓഹരി ലേലം പൂർത്തിയാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

Read Also: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയെ സഹായിച്ചത് 52 രാജ്യങ്ങള്‍: വിവരങ്ങള്‍ പങ്കുവെച്ച് വി.മുരളീധരന്‍

എയർ ഇന്ത്യയുടേയും എയർ ഇന്ത്യ എക്‌സ്പ്രസിന്റേയും നൂറ് ശതമാനം ഓഹരികളും സംയുക്ത സംരംഭമായ എ.ഐ.എസ്.എ.ടിഎസിന്റെ 50 ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. ഓഹരി വിൽപ്പന ആകർഷകമാക്കാൻ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട 16 വസ്തുക്കളുടെ കരുതൽ വിലയിൽ 10 ശതമാനം ഇളവ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

മെയ്-ജൂൺ മാസത്തിൽ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം പൂർത്തിയാക്കാനായിരുന്നു കേന്ദ്ര സർക്കാർ പദ്ധതിയിട്ടുന്നത്. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ ജീവനക്കാർക്കായി നൽകിയ ആനുകൂല്യങ്ങളെ കുറിച്ചും വിജയ് കുമാർ സിംഗ് വിശദീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവർക്ക് 17 ദിവസം വേതനത്തോട് കൂടിയ അവധിയും വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ ധനസഹായവും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Read Also: ഭര്‍ത്താവിനെയും കാമുകിയെയും കൈയോടെ പിടികൂടി ഭാര്യ: വിവസ്ത്രരായ ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button