ജയ്പൂര്‍: കാമുകിയ്‌ക്കൊപ്പം ഹോട്ടല്‍ മുറിയിലെത്തി ഭര്‍ത്താവിനെ കൈയോടെ പിടികൂടി യുവതി. ജയ്പൂരിലെ ശാസ്തിംഗറിലാണ് സംഭവം. രാവിലെ ജോലിക്കു പോകുന്നുവെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവ് ഹോട്ടലിൽ ഉണ്ടെന്ന അജ്ഞാത വിവരം ലഭിച്ചതിനെ തുടർന്നാണ് യുവതി അവിടെ എത്തിയത്.
ഭര്‍ത്താവും കാമുകിയും ഉണ്ടായിരുന്ന മുറിയിലേക്ക് എത്തിയ ഇവർ ഭര്‍ത്താവിന്‍റെയും കാമുകിയുടെയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയുമായിരുന്നു. വിവസ്ത്രരായി കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് യുവതിക്കെതിരെ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ശാസ്ത്രിംഗര്‍ പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിനെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments