KeralaLatest NewsNews

പിന്നോട്ടില്ല, ബിജെപിയുടെ പിന്തുണ തനിക്കുണ്ട് : മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി

അതിനിടെ മന്ത്രി എ കെ ശശീന്ദ്രനെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചു

കൊല്ലം : സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി. സ്വമേധയാലാണ് ഗവർണർക്ക് പരാതി നൽകുന്നതെന്നും ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും യുവതി പറഞ്ഞു. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി പറഞ്ഞു.

Read Also  :  സ്ത്രീ പീഡന കേസുകൾ തീർക്കാൻ അദാലത്ത് വിളിക്കണം: വിഡി സതീശൻ

ഇന്നലെ മൊഴി രേഖപ്പെടുത്താൻ പൊലീസ് സംഘം വീട്ടിൽ എത്തിയിരുന്നെങ്കിലും യുവതി വീട്ടിൽ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോവുകയായിരുന്നു. അതിനിടെ മന്ത്രി എ കെ ശശീന്ദ്രനെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചു. ശശീന്ദ്രൻ ചെയ്തത് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുക മാത്രമാണെന്നും പൊലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നുമാണ് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button