Latest NewsKeralaNattuvarthaNews

കണ്ണൻ പട്ടാമ്പിയ്‌ക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ: ഒന്നരവര്‍ഷത്തിനിടെ സമാന രീതിയില്‍ പലതവണ ആക്രമിച്ചെന്ന് ആരോപണം

പാലക്കാട്: സിനിമാ താരം കണ്ണന്‍ പട്ടാമ്പിക്കെതിരെ നൽകിയ പീഡന പരാതിയിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് വനിതാ ഡോക്ടർ രംഗത്ത്. ഒന്നര വർഷം മുൻപാണ് സിനിമാ നടൻ തന്നെ പീഡിപ്പിച്ചതും ദേഹോപദ്രവം ചെയ്തതുമെന്ന് യുവതി പറയുന്നു. പീഡനത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും എതിരെ സംഭവം നടന്നപ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം.

പരാതി നൽകിയതിന് പിന്നാലെ സമൂഹമാധ്യമങ്ങൾ വഴി ഇയാൾ തന്നെ മോശക്കാരിയാക്കുകയാണെന്നും കാണിച്ച് കഴിഞ്ഞയാഴ്ച യുവതി വീണ്ടും ഇയാൾക്കെതിരെ പരാതി നൽകി. പാലക്കാട് പട്ടാമ്പി പൊലീസില്‍ നല്‍കിയ രണ്ടാമത്തെ പരാതിയിലും ഇതുവരെ നടപടിയോ അന്വെഷണമോ ഉണ്ടായിട്ടില്ലെന്ന് യുവതി ആരോപിക്കുന്നു.

Also Read:വാക്‌സിനേഷന് വേഗം പകർന്ന് കേന്ദ്രസർക്കാർ: മുന്നിൽ ഈ മൂന്ന് സംസ്ഥാനങ്ങൾ, വിതരണം ചെയ്ത ഡോസിന്റെ കണക്ക് പുറത്ത്

2019 നവംബറിലാണ് കണ്ണനെതിരെ ഡോക്ടര്‍ ആദ്യ പരാതി നല്‍കുന്നത്. ആശുപത്രിയിലെത്തി ബലമായി കടന്നുപിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതേ വ്യക്തി പരാതി നൽകിയതിന് ശേഷം ഒന്നര വര്‍ഷത്തിനിടെ സമാന രീതിയില്‍ പലതവണയാണ് ആക്രമിച്ചതെന്നും ആദ്യം പരാതി നൽകിയപ്പോൾ കേസെടുത്തിരുന്നുവെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നും യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button