Latest NewsKeralaNews

വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്: കൊച്ചിന്‍ ഷി‌പ്പ്‌യാർഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത അഫ്ഗാന്‍ സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചിന്‍ ഷി‌പ്പ്‌യാർഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാനിസ്താന്‍ സ്വദേശി അറസ്റ്റില്‍. ഈദ് ഗുള്‍ എന്നയാളാണ് പിടിയിലായത്. അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലാണ് ഇയാള്‍ ഷി‌പ്പ്‌യാർഡില്‍ ജോലി ചെയ്തിരുന്നത്.

Also Read: ‘ഈ രാജകുമാരന് ബുദ്ധി അല്പം കുറവായിരുന്നു, ഇപ്പൊ ഉള്ളത് കൂടെ പോയി’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

വ്യാജരേഖയുണ്ടാക്കി നിരവധിയാളുകള്‍ ഷി‌പ്പ്‌യാർഡില്‍ ജോലി ചെയ്യുന്നുണ്ടെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈദ് ഗുള്‍ മുങ്ങിയത്. തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സ്വകാര്യ ഏജന്‍സിയുടെ കരാര്‍ തൊഴിലാളിയായാണ് ഈദ് ഗുള്‍ ഷി‌പ്പ്‌യാർഡില്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്ത് മടങ്ങിയതിന് ശേഷമാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയതായി വ്യക്തമായത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button