Latest NewsKerala

18 കോടിയുടെ ആ അപൂര്‍വ മരുന്നിന് കാത്തു നില്‍ക്കാതെ ഇമ്രാന്‍ യാത്രയായി

ആറു മാസം പ്രായമുളള ഇമ്രാന്‍ മലപ്പുറം അങ്ങാടിപ്പുറത്തെ ഏറാന്തോട് മദ്രസപടിയിലെ ആലുങ്കല്‍ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ്.

പെരിന്തല്‍മണ്ണ : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) എന്ന അപൂര്‍വ രോഗം ബാധിച്ച ഇമ്രാന്‍ വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. അല്‍പ സമയം മുന്‍പാണ് ഇമ്രാന്‍ മരണമടഞ്ഞത്. ആറു മാസം പ്രായമുളള ഇമ്രാന്‍ മലപ്പുറം അങ്ങാടിപ്പുറത്തെ ഏറാന്തോട് മദ്രസപടിയിലെ ആലുങ്കല്‍ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ്.

അടുത്തിടെ ഇതേ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിനായുള്ള 18 കോടിക്കായി മലയാളികള്‍ കൈകോര്‍ത്തതിന് പിന്നാലെയാണ് ഇമ്രാന്റെ ദുരവസ്ഥയും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പഴയ വാഹനങ്ങളുടെ വില്‍പ്പനയായിരുന്നു ഇമ്രാന്റെ പിതാവായ ആരിഫിന്റെ വരുമാന മാര്‍ഗം. കൊവിഡോടെ ഇതും നിലച്ചു. 18 കോടി കണ്ടെത്താന്‍ വിഷമിച്ച കുടുംബത്തിന് കൈത്താങ്ങുമായി നിരവധി പേര്‍ എത്തിയിരുന്നു. അഡ്വക്കറ്റ് കെ പ്രേമകുമാർ എംഎൽഎ ആണ് ഇമ്രാന്റെ മരണ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

SMA രോഗം ബാധിച്ച അങ്ങാടിപ്പുറം ഏറാൻതോട് ആരിഫ്ന്റെ മകൻ ഇമ്രാൻ മുഹമ്മദ്‌ അല്പം മുൻപ് മരണപ്പെട്ടു.

ആദരാഞ്ജലികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button