കണ്ണൂർ : മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന് മരുന്നിനായി ലഭിച്ച തുകയിൽ അധികം വരുന്ന തുക സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനം. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സക്കാവശ്യമായ മരുന്നിന് 18 കോടി രൂപയാണ് വേണ്ടത്.
Read Also : കോവിഡ് വ്യാപനം : കേരളത്തിന് വീണ്ടും മുന്നറിയിപ്പുമായി ഐസിഎംആർ
മുഹമ്മദിന്റെ ചികിത്സയ്‌ക്കുള്ള മരുന്നിന്റെ ഇറക്കുമതി നികുതിയും ജിഎസ്ടിയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി നൽകിയിരുന്നു . 46.78 കോടി രൂപയാണ് കുട്ടിയുടെ ചികിത്സയ്‌ക്കായി ലഭിച്ചത്. സഹായനിധിയിൽ അവശേഷിക്കുന്ന തുകയാണ് പിണറായി സർക്കാരിന് കൈമാറുക.
സാമൂഹിക സുരക്ഷ മിഷനിലേക്കാവും പണം കൈമാറുക. സമാന അസുഖമുള്ള കുട്ടികൾക്ക് ചികിത്സ സഹായം നൽകുന്നതിനാണ് പണം കൈമാറുന്നതെന്നാണ് സൂചന . ഇതുമായി ബന്ധപ്പെട്ട് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹി എം. വിജിൻ എം.എൽ.എ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
Post Your Comments