കുവൈത്ത്: ആറുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കൃത്യ ഇടപെടലുമായി കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്ദ്‌ലജെ. കേന്ദ്രമന്ത്രിയുടെ ഇടപെടൽ മൂലം മംഗളൂരു സ്വദേശിനിക്കും കുഞ്ഞിനും യാത്രാനുമതി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു മംഗലാപുരം സ്വദേശികളായ ഇന്ത്യന്‍ ദമ്പതിമാരുടെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. ഇന്നലെയായിരുന്നു സംഭവം. കുവൈത്തില്‍ സ്ഥിര താമസമാക്കിയ മംഗലാപുരം സ്വദേശി അതിഥി സുരേഷ് കരോപാഡിയയെ ആണ് അധികൃതർ തടഞ്ഞുവെച്ചത്. അതിഥിയുടെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് ആരോപിച്ചായിരുന്നു നടപടി.
എയര്‍ ഇന്ത്യ അധികൃതരും കുവൈത്തിലെ ട്രാവല്‍ ഏജന്‍സിയും കുഞ്ഞിന് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലായെന്ന് തന്നെ അറിയിച്ചിരുന്നതായി അതിഥി വ്യക്തമാക്കി. പക്ഷെ, വിമാനക്കമ്പനി അധികൃതർ ഇത് അംഗീകരിച്ചില്ല. വിഷയത്തില്‍ കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെയുടെ ഓഫീസ് ബന്ധപ്പെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. മന്ത്രി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയും നിമിഷങ്ങള്‍ക്കകം തന്നെ യുവതിക്കും കുഞ്ഞിനും ഇന്ത്യയിലേയ്ക്കുളള വിമാനത്തിലേയ്ക്ക് കയറാന്‍ അനുവദിക്കുകയും ചെയ്തു. മന്ത്രി ശോഭാ കരന്തലജെയുടെ ഇടപെടലിന് വൻ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
Post Your Comments