KeralaLatest NewsNews

ആർഎസ്എസും ബിജെപിയും എത്ര തളച്ചിടാൻ ശ്രമിച്ചാലും രാഹുൽഗാന്ധി എന്ന പടക്കുതിര കുതിച്ചു പായും : രമേശ് ചെന്നിത്തല

ഹരിപ്പാട് : രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മുതൽക്കൂട്ട് സത്യവും സത്യസന്ധതയും ആണ്, അതിനെ ബിജെപിയും ആർഎസ്എസും ഭയപ്പെടുന്നെന്ന് രമേശ് ചെന്നിത്തല. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

‘രാഹുൽ ഗാന്ധിയുടെ ഫോണുകളും ചോർത്താൻ ശ്രമം നടത്തി എന്ന വിവരം വളരെ ഗൗരവത്തോടു കൂടി കാണേണ്ടേ ഒന്നാണ്. തെരഞ്ഞെടുപ്പ് സമയത്ത് എതിർ കക്ഷികളുടെ തെരഞ്ഞെടുപ്പ് യുക്തികളും തന്ത്രങ്ങളും മനസ്സിലാക്കുവാൻ വേണ്ടി ബിജെപി ചെയ്യുന്ന ഈ ചാര പ്രവർത്തി നേരിട്ട് നിന്ന് പൊരുതാൻ കഴിയാതെ പിന്നിൽ നിന്നും കുത്തുന്നതിന് തുല്യമാണ്. ഒരു കാര്യം ഉറപ്പാണ്. ഈ സർക്കാർ രാഹുൽഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു’, രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകമാധ്യമങ്ങൾ പുറത്തുവിടുന്നത്. ശ്രീ രാഹുൽ ഗാന്ധിയുടെ ഫോണുകളും ചോർത്താൻ ശ്രമം നടത്തി എന്ന വിവരം വളരെ ഗൗരവത്തോടു കൂടി കാണേണ്ടേ ഒന്നാണ്. തെരഞ്ഞെടുപ്പ് സമയത്ത് എതിർ കക്ഷികളുടെ തെരഞ്ഞെടുപ്പ് യുക്തികളും തന്ത്രങ്ങളും മനസ്സിലാക്കുവാൻ വേണ്ടി ബിജെപി ചെയ്യുന്ന ഈ ചാര പ്രവർത്തി നേരിട്ട് നിന്ന് പൊരുതാൻ കഴിയാതെ പിന്നിൽ നിന്നും കുത്തുന്നതിന് തുല്യമാണ്. ഒരു കാര്യം ഉറപ്പാണ്. ഈ സർക്കാർ രാഹുൽഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു.

രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും അറിയുവാൻ അവർ ആഗ്രഹിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. ഒരു വ്യക്തിയെ എന്തിനാ ഇത്ര പേടി? രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മുതൽക്കൂട്ട് സത്യവും സത്യസന്ധതയും ആണ്. അതിനെയാണ് ബിജെപി ആർഎസ്എസ് ഭയക്കുന്നത്.

ഒരു കാര്യം മോദി സർക്കാരിനെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എത്ര തളച്ചിടാൻ ശ്രമിച്ചാലും രാഹുൽഗാന്ധി എന്ന പടക്കുതിര കുതിച്ചു പായും.

ബിജെപി ആർഎസ്എസ് ജനവിരുദ്ധ നടപടികൾക്കെതിരെയും നിങ്ങൾ വ്യാപിക്കുന്ന വിദ്വേഷത്തിനെത്തിരെയും മുന്നിൽ നിന്ന് പൊരുതുവാൻ രാഹുൽഗാന്ധി എന്നും ഉണ്ടാകും . ഈ യുദ്ധം ജയിക്കുവാൻ രാഹുൽഗാന്ധിക്ക് എല്ലാ പിന്തുണയുമായി ഞങ്ങൾ കോൺഗ്രസുകാർ എന്നും അദ്ദേഹത്തിനൊപ്പം നിന്ന് കരുത്ത് നൽകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button