മോസ്‌കോ : സൂര്യനെ മറയ്ക്കുന്ന വിധത്തില്‍ ആകാശത്തെ മൂടി കൊതുകുകളുടെ ഒരു വന്‍പട. ആദ്യ കാഴ്ച്ചയില്‍ പൊടിക്കാറ്റെന്ന് തോന്നിപ്പിക്കുമെങ്കിലും കോടിക്കണക്കിന് വരുന്ന കൊതുകുകളുടെ കൂട്ടമായിരുന്നു ഇത്. റഷ്യയിലാണ് സംഭവം. 2020ല്‍ അമേരിക്കയില്‍ സമാനമായി കൊതുകുകള്‍ ഉണ്ടാവുകയും അത് നൂറുകണക്കിന് കന്നുകാലികളുടെ മരണത്തിന് കാരണമാകുകയും ചെയ്തിരുന്നത്രെ. ഇതിന് പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ വരുന്നത്.
റഷ്യന്‍ അസ്റ്റ് കാംചാറ്റ്‌സ്‌ക് പ്രദേശത്ത് പൊടിപടലങ്ങളുടെ ചുഴലിക്കാറ്റെന്ന് തോന്നുന്ന വീഡിയോ പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് അത് കൊതുകിന്റെ കൂട്ടമാണെന്ന് തിരിച്ചറിഞ്ഞത്. കൊതുകുകള്‍ ഒന്നിച്ച് പറന്നുയര്‍ന്നപ്പോള്‍ ചുഴലിക്കാറ്റിന് സമാനമായ അനുഭവമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം ഇത് പുതുതായി പറന്നുയര്‍ന്ന കൊതുകിന്‍ കൂട്ടമല്ലെന്നും മറിച്ച് കൊതുകുകളുടെ ഇണചേരല്‍ പ്രതിഭാസമാണെന്നും വിദഗ്ദര്‍ പറയുന്നു. കൊതുകുകളുടെ കൂട്ടം പ്രദേശവാസികള്‍ക്ക് ഒട്ടേറെ നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments