Latest NewsIndiaNews

ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണം: സുബ്രഹ്മണ്യൻ സ്വാമി

ആരാണ് പെഗാസസിനായി പണം നൽകിയതെന്ന് അറിയണമെന്നും സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു.

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. പെഗാസസ് വിഷയത്തിൽ ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രോജക്ടിനെ കുറിച്ചുള്ള സത്യം കണ്ടെത്തണമെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെടുന്നത്. ആരാണ് പെഗാസസിനായി പണം നൽകിയതെന്ന് അറിയണമെന്നും സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു.

Read Also: ഓക്​സിജന്‍ ക്ഷാമവും മരണവും സംസ്ഥാനങ്ങൾ നൽകേണ്ട കണക്ക് : രാഹുലിന്​ ഇറ്റാലിയൻ ഭാഷയിൽ മറുപടിയുമായി ഗിരിരാജ്​ സിങ്​

എന്നാൽ ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും, ആർഎസ്എസ് നേതാക്കളുടെയും ഫോണുകൾ ചോർത്തിയതായി സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button