തിരുവനന്തപുരം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലേക്ക്.
Read Also : പേര് മാറ്റി പുതിയ രൂപത്തിൽ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്
പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടായിരുന്നു. രാത്രി എട്ടുവരെയായിരുന്നു അനുമതി.
അതേസമയം ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രിംകോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് സർക്കാർ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകൾ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ തത്ക്കാലം നൽകേണ്ടതില്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും.
Post Your Comments