COVID 19Latest NewsKeralaNews

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

തിരുവനന്തപുരം : ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍ (ഈദുൽ അസ്‌ഹ). ദൈവത്തിന്‍റെ കല്‍പ്പന പ്രകാരം മകന്‍ ഇസ്മായിലിനെ ബലി നല്‍കാന്‍ തയ്യാറായായ പ്രവാചകന്‍ ഇബ്രാഹിമിന്‍റെ ആത്മ സമര്‍പ്പണമാണ് ഈദുല്‍ അസ്‌ഹയുടെ സന്ദേശം. കല്‍പ്പന അനുസരിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയോട് മകന് പകരം ആടിനെ അറുക്കാന്‍ നിര്‍ദ്ദേശിച്ചതാണ് ചരിത്രം.

Read Also : കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര ആരോഗ്യമന്ത്രി 

കോവിഡ്‌ നിയന്ത്രണത്തിൽ ഇളവുവരുത്തിയതോടെ 40 പേർക്ക്‌ പള്ളികളിൽ നമസ്കാരത്തിന്‌ അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്കാണ്‌ അനുമതി. അതേസമയം സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന്‌ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്‌.

ദേശത്തിന്‍റെ അതിര്‍വരമ്പുകൾക്ക് വിടനല്‍കി വംശവും, ഭാഷയും, നിറവും പോലുള്ള സകല വേര്‍തിരിവുകളും ഇല്ലാതാക്കുന്ന ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തിയാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button