Latest NewsIndia

ഓക്​സിജന്‍ ക്ഷാമവും മരണവും സംസ്ഥാനങ്ങൾ നൽകേണ്ട കണക്ക് : രാഹുലിന്​ ഇറ്റാലിയൻ ഭാഷയിൽ മറുപടിയുമായി ഗിരിരാജ്​ സിങ്​

പരിഷ്​കരിച്ച പട്ടികകള്‍ സമര്‍പ്പിക്കാന്‍ നിങ്ങള്‍ ഭരിക്കുന്ന സംസ്​ഥാനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കാന്‍ നിങ്ങള്‍ക്ക്​ കഴിയും.

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗത്തിനിടെ ഓക്​സിജന്‍ ലഭിക്കാതെ ആരെങ്കിലും മരിച്ചതായി സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന കേന്ദ്രത്തിന്‍റെ വാദത്തില്‍ കൊമ്പ് കോര്‍ത്ത്​ കോണ്‍ഗ്രസും ബി.ജെ.പിയും. കേന്ദ്രത്തിന് സംസ്ഥാനങ്ങൾ ഇതുവരെ ഓക്സിജൻ ക്ഷാമം മൂലമുള്ള മരണത്തിന്റെ റിപ്പോർട്ട് നൽകിയിട്ടില്ല എന്നാണ് മന്ത്രി പാർലമെന്റിൽ പറഞ്ഞത്. എന്നാൽ ഇതിനെതിരെ വാളെടുത്തിരിക്കുകയാണ് പ്രതിപക്ഷം.

‘ഇവിടെ​ ഓക്​സിജന്‍റെ അഭാവം മാത്രമല്ല, സത്യത്തിന്‍റെയും സംവേദന ക്ഷമതയുടെയും അഭാവമുണ്ട്​. അന്നും ഇന്നും’ -എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്​

രാഹുലിന്‍റെ വിമര്‍ശനങ്ങള്‍ക്ക്​ എതിരെ ഇറ്റാലിയൻ ഭാഷയിൽ രംഗത്തെത്തുകയായിരുന്നു ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ​ ഗിരിരാജ്​ സിങ്​.

ഗിരിരാജ്​ സിങ്ങിന്‍റെ ട്വീറ്റ്​. ഇങ്ങനെ

‘Di questo principe direi: gli mancava il cervello allora, gli manca ora e gli mancherà per sempre. Questi elenchi sono compilati dagli stati. Puoi dire agli stati governati dal tuo partito di inviare elenchi modificati. Fino ad allora smettila di mentire.’

‘ഈ രാജകുമാരനെക്കുറിച്ച്‌​ ഞാന്‍ പറയാം. അദ്ദേഹത്തിന്​ തലച്ചോറിന്‍റെ അഭാവമുണ്ടായിരുന്നു, പിന്നീട്​ നഷ്​ടമായി. ഇനി എന്നന്നേക്കുമായി നഷ്​ടപ്പെടും . ഈ പട്ടികകള്‍ നല്‍കിയത്​ സംസ്​ഥാനങ്ങളാണ്​. പരിഷ്​കരിച്ച പട്ടികകള്‍ സമര്‍പ്പിക്കാന്‍ നിങ്ങള്‍ ഭരിക്കുന്ന സംസ്​ഥാനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കാന്‍ നിങ്ങള്‍ക്ക്​ കഴിയും. അതുവരെ നിങ്ങള്‍ക്ക്​ കള്ളം പറയാം’ -ഗിരിരാജ്​ സിങ് ട്വീറ്റ്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button