Latest NewsKeralaNewsIndia

രാജ്യത്തെ വൈദ്യുതി രംഗം വലിയ മാറ്റത്തിലേക്ക്: ബില്‍ അവതരിപ്പിക്കും, കെഎസ്ഇബി നട്ടം തിരിയുമോയെന്ന ആശങ്കയിൽ കേരളം

ന്യൂഡൽഹി: 2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ വൈദ്യുതി നിയമ ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തെ വൈദ്യുതി രംഗത്ത് വലിയ മാറ്റം തന്നെ സംഭവിക്കാവുന്ന ബില്ല് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. തിങ്കളാഴ്ച തുടക്കമായ പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസർക്കാര്‍ വൈദ്യുതി ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ  വൈദ്യുതി മേഖലയിൽ വൻ മാറ്റങ്ങൾക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നൽകുന്നതാണ് പുതിയ ബില്ല്. ഉപഭോക്താവിന് ഇഷ്ടമുള്ള വൈദ്യുതി വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുന്നുവെന്നതാണ് ഈ ബില്ലിന്റെ പ്രത്യേകത. ഉപഭോക്താവിന് ഗുണകരമാകുന്ന രീതിയിലേക്ക് വൈദ്യുതി വിപണനത്തെ കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നത്തിലൂടെ ഉപഭോക്താവിന് ഗുണകരമാകുമെന്നാണ് സർക്കാർ നിലപാട്. ബില്ല് പാസാകുന്നതോടെ വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ കടന്നു വരികയും ഇവർക്കിടയിൽ ഉണ്ടാകുന്ന മത്സരം ആത്യന്തികമായി ഉപഭോക്താവിന് ഗുണം ചെയ്യുമെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്.

Also Read:ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്: ബിജെപി -ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും, വൈദ്യുതി വിതരണത്തിന് കൃത്യതയുണ്ടാകുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. നിലവിലെ സ്ഥിതികൾ കൃത്യതയില്ലാത്തതാണ്. വര്‍ധിച്ച് വരുന്ന വൈദ്യുത ഉപഭോഗത്തിന്റെ പശ്ചാത്തലത്തിൽ ബില്ല് പാസായാൽ വൈദ്യുതി വിതരണം കൃത്യമായ രീതിയിലായിരിക്കുമെന്നും സർക്കാർ പറയുന്നു. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് ബില്ല് തയ്യാറാക്കിയതെന്നും ആരും ബില്ലിനെ എതിര്‍ത്തില്ലെന്നും അടുത്തിടെ നടന്ന കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് യോഗത്തില്‍ ഊർജ്ജ സഹമന്ത്രി രാജ് കുമാര്‍ സിങ് പറഞ്ഞിരുന്നു.

എന്നാല്‍ ബില്ല് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സ്വകാര്യ മേഖലയുടെ കടന്നുവരവോടെ തോന്നുംപടിയുള്ള വിലയാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും സ്വകാര്യ വ്യക്തികൾ കടന്നു വരുന്നതിലൂടെ വൈദ്യുതി മേഖലയിൽ സംസ്ഥാനത്തിനു അധികാരം നഷ്ടമാവുകയും ചെയ്യുമെന്നാണ് ആക്ഷേപം.

Also Read:തിരുവനന്തപുരത്ത് യുവാവ് തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍

കോര്‍പ്പറേറ്റുകള്‍ കടന്നുവരുന്നത് കെഎസ്ഇബിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതാണ് കേരളത്തിന്‍റെ ആശങ്ക. കൂടുതല്‍ വൈദ്യുതി ഉപഭോഗം നടക്കുന്ന നഗരമേഖലകള്‍ സ്വകാര്യമേഖല കയ്യടക്കുന്നതോടെ കെഎസ്ഇബിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരുമെന്നാണ് വിമർശനം. കെഎസ്ഇബി പ്രതിസന്ധിയിലേക്ക് പോയാല്‍ അത് വകുപ്പിലെ ജീവനക്കാരെയും അനുബന്ധ മേഖലയിലുള്ളവരെയും ബാധിക്കുമെന്നും ബില്ലിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വൈദ്യുതി മേഖലയിലുണ്ടായിരുന്ന പരിമിതമായ അവകാശങ്ങള്‍പോലും ഇല്ലാതാക്കുന്ന നിദേശങ്ങളാണ് ബില്ലിൽ ഉള്ളതെന്നാണ് ഇവർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button