NattuvarthaLatest NewsKeralaNews

ഇരയ്ക്ക് നേരെ മുഖം തിരിച്ച് മുഖ്യനും: രാജി വയ്ക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ തീരുമാനം. വിവാദത്തിൽ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പല കോണുകളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കിടയിൽ മന്ത്രിയുടെ ഈ തീരുമാനം കൂടുതൽ പ്രതിസന്ധിയിലേക്ക് സർക്കാറിനെ നയിക്കുമെന്നാണ് സൂചനകൾ.

Also Read:വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഡ്രോൺ സാന്നിധ്യം: ജമ്മു കശ്മീരിൽ കടുത്ത ജാഗ്രത

എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമാരോപിച്ചു യുവതി നൽകിയ കേസിലാണ് ഒത്തുതീർപ്പിനായി മന്ത്രി വിളിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

അതേസമയം, എൻ സി പി യുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കില്ലെന്നാണ് ഇരയായ യുവതി പറയുന്നത്. ബി ജെ പി അംഗമായതിനാൽ കമ്മീഷന് മുൻപിൽ പോകേണ്ടെന്നാണ് പാർട്ടി നിർദ്ദേശമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button