Latest NewsKeralaNews

ജലാശയങ്ങളില്‍ നിന്ന്​ സോളാര്‍ വൈദ്യുതി: പരിസ്ഥിതിയ്ക്ക് ആഘാതമേൽക്കുമെന്ന് വനംവകുപ്പ്

തൊ​ടു​പു​ഴ: ജലാശയങ്ങളില്‍നിന്ന്​ സോളാര്‍ വൈദ്യുതി ഉ​ല്‍​പാ​ദി​പ്പി​ക്കാ​നു​ള്ള​ കെ.​എ​സ്.​ഇ.​ബി​യു​ടെ പ​ദ്ധ​തി​ക്ക്​ വ​നം​വ​കു​പ്പിന്റെ കു​രു​ക്ക്. പദ്ധതി നടപ്പിലാക്കിയാൽ പരിസ്ഥിതിയ്ക്ക് ആഘാതമേൽക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. പ​ദ്ധ​തി​ക്കാ​യി ഒ​രു​ക്കു​ന്ന അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​സ്​​ഥി​തി​യെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്​​ഥ​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ വ​നം​വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കെ.​എ​സ്.​ഇ.​ബി​യു​ടെ കീ​ഴി​ലു​ള്ള ചെ​റു​കി​ട ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന സൗ​ര​ പാ​ന​ലു​ക​ള്‍ സ്​​ഥാ​പി​ച്ച്‌​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍​നി​ന്ന്​ വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. വ​യ​നാ​ട്​ ജി​ല്ല​യി​ലെ ബാ​ണാ​സു​ര​സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്ന്​ നൂ​റ്​ മെ​ഗാ​വാ​ട്ടും ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ഞ്ചു​രു​ളി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളി​ല്‍​നി​ന്ന്​ 125 മെ​ഗാ​വാ​ട്ടും ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ട​ത്.

ടെ​ന്‍​ഡ​ര്‍ വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഏ​ജ​ന്‍​സി​ക​ള്‍ ഇൗ ​രീ​തി​യി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി നി​ശ്ചി​ത നി​ര​ക്കി​ല്‍ കെ.​എ​സ്.​ഇ.​ബി വാ​ങ്ങും. പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ബാ​ണാ​സു​ര​സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ഒ​മ്പ​ത്​ കോ​ടി രൂ​പ ചെ​ല​വി​ല്‍ 500 കി​ലോ​വാ​ട്ടിന്റെ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്ത്​ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍, ഇ​വി​ടെ പ​ദ്ധ​തി പൂ​ര്‍​ണ​തോ​തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പി​ന്നീ​ട്​ സാ​ധ്യ​താ പ​ഠ​നം ന​ട​ന്നി​ല്ല. ചെ​റു​തോ​ണി, അ​ഞ്ചു​രു​ളി ഡാ​മു​ക​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ വ​നം വ​കു​പ്പ്​ ഇ​തു​വ​രെ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ബ്​​സ്​​റ്റേ​ഷ​നു​ക​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും സ്​​ഥാ​പി​ക്കു​ന്ന​ത്​ വ​ന​മേ​ഖ​ല​യെ​യും ആ​ന​ത്താ​ര​കളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ്​ വ​നം​വ​കു​പ്പിന്റെ വാ​ദം.

Read Also: കാ​ഷ്മീ​രി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കു​ടു​ങ്ങി​യ​വർക്ക് രക്ഷകരായി എ​യ​ര്‍​ഫോ​ഴ്സ്

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​നം, വൈ​ദ്യു​തി മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​രു വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ പങ്കെടു​പ്പി​ച്ച്‌​ അ​ടു​ത്തി​ടെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. കെ.​എ​സ്.​ഇ.​ബി​ക്ക്​ പു​റ​മെ ജ​ല​സേ​ച​ന വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ജ​ല​സേ​ച​ന വ​കു​പ്പി​ന്​​ കെ.​എ​സ്.​ഇ.​ബി ക​ത്ത്​ ന​ല്‍​കി​യി​രു​ന്നു. കോ​ടി​ക​ള്‍ മു​ട​ക്കി ജ​ലാ​ശ​യ​ങ്ങ​ളി​ല്‍​നി​ന്ന്​ സൗ​ര പാ​ന​ലു​ക​ള്‍ വ​ഴി വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ച്ചാ​ലും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലെ കേ​ര​ള​ത്തിന്റെ ആ​വ​ശ്യ​ത്തി​ന്​ തി​ക​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button