കോയമ്പത്തൂർ: ഫണ്ട് തിരിമറി ചെയ്ത സംഭവത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ) കമ്മിറ്റിയിൽ തമ്മിലടി. ഒരു സംഘം സംഘടനയിലെ മറ്റൊരു അംഗത്തെ തിങ്കളാഴ്ച ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ചർച്ച ചൂടുപിടിച്ചതോടെ യോഗത്തിൽ നിന്നുള്ള ചില അംഗങ്ങൾ അഭിഭാഷകനും കമ്മിറ്റി അംഗവുമായ നെസമെർലിനെ ആക്രമിച്ചു.
ചില അംഗങ്ങൾ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണം ചർച്ച ചെയ്യുന്നതിനായി റേസ് കോഴ്‌സിലെ സിഎസ്‌ഐ ബിഷപ്പ് അപ്പസാമി കോളേജിൽ യോഗം ചേർന്നിരുന്നു. ഇതിനിടെയാണ് മൈക്ക് സ്റ്റാൻഡു കൊണ്ട് ഒരു കൂട്ടം ആളുകൾ നെസമെർലിനെ ആക്രമിച്ചത്, തലയ്ക്ക് പരിക്കേറ്റ് ചോരയൊലിപ്പിച്ചു നിൽക്കുന്ന ഇയാളുടെ ചിത്രങ്ങൾ പുറത്തായി.
ചില അംഗങ്ങൾ അവരുടെ മൊബൈൽ ഫോണുകളിൽ വീഡിയോ ഗ്രാഫ് ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. ഫണ്ട് ദുരുപയോഗം ചെയ്തവരാണോ ഇദ്ദേഹത്തെ മർദ്ദിച്ചതെന്ന് സംശയം ഉണ്ട്. നെസമെർലിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments