Latest NewsKeralaNews

എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല: പുറത്താക്കണമെന്ന് വി.ഡി സതീശന്‍

ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്

തിരുവനന്തപുരം : പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജിക്ക് തയ്യാറായില്ലെങ്കിൽ ശശീന്ദ്രനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രിക്കെതിരെ യുവതിയുടെ പിതാവ് ഉന്നയിച്ചത് ഗുരുതര പരാതിയാണെന്നും മന്ത്രി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ എ.കെ ശശീന്ദ്രന്‍ യോഗ്യനല്ലെന്നും  വി.ഡി സതീശന്‍ വ്യക്തമാക്കി.

Read Also :  ബിജെപിക്കെതിരെ വ്യാജ വാർത്തയുമായി രാഹുൽ മാങ്കൂട്ടത്തിൽ, വിവാദമായതോടെ പോസ്റ്റിൽ തിരുത്ത്

എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി ശ്രമിച്ചതായാണ് ആരോപണം. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകൾക്കെതിരെയുള്ള പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button