ടോക്കിയോ: ഒളിമ്പിക്‌സിനെത്തിയ ഒരു കായിക താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരിസിച്ചിനാണ് കോവിഡ് ബാധിച്ചത്. ഇതോടെ ഒളിമ്പിക് വില്ലേജില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം നാലായി.
നേരത്തെ, രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ടീമിന്റെ വീഡിയോ അനലിസ്റ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഫുട്‌ബോള്‍ താരങ്ങളായ തബിസോ മോന്യാനെ, കമോഹെലോ മഹ്ലാത്സി എന്നിവര്‍ക്കും മാരിയോ മാഷയ്ക്കുമാണ് കോവിഡ് ബാധിച്ചത്.
പ്രതിദിനം നടത്താറുള്ള കോവിഡ് പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരില്‍ ആര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒളിമ്പിക്‌സ് മത്സരങ്ങള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കൂടുതല്‍ താരങ്ങള്‍ക്ക് രോഗം ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
Post Your Comments