ടെഹ്റാന്‍ : അഫ്ഗാനിസ്താനിലെ താലിബാന്‍ ഭീകരതയെ പിന്തുണച്ച് ഇറാനിലെ മതനേതാവ്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം ഇസ്ലാമിക രാജ്യങ്ങളുടെ വിജയമാണെന്നാണ് വേള്‍ഡ് അസംബ്ലി ഓഫ് ഇസ്ലാമിക് അവേക്കണിംഗ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഹൊസ്സൈന്‍ അക്ബറിയാണ് അഭിപ്രായപ്പെട്ടത്. അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ശക്തമാകുന്നതിനിടെയാണ് ഇസ്ലാമിക മതനേതാവിന്റെ പ്രതികരണം.
അഫ്ഗാനിസ്താന്‍ ഇപ്പോള്‍ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷക്കാലമായുള്ള അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം അസ്ഥിരതയുണ്ടാക്കി. വികസനത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചു. രാജ്യത്തിന്റെ സമ്പത്ത് നശിപ്പിച്ചെന്നും അക്ബറി പറഞ്ഞു.
അഫ്ഗാനിസ്താന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് പരിപാടിയിലായിരുന്നു അക്ബറിയുടെ പരാമര്‍ശം. കോണ്‍ഫറന്‍സ് അഫ്ഗാനില്‍ സമാധാനം പടരാന്‍ സഹായിക്കും. സമാധാനം പുലരാന്‍ ആവശ്യമായതെല്ലാം ഇറാന്‍ ചെയ്യും. യുദ്ധത്തിന് പകരം സമാധാന ചര്‍ച്ചകളാണ് നമുക്ക് ആവശ്യം. ഇതിനായി ഇറാന്‍ എന്നും മുന്നില്‍ നില്‍ക്കുമെന്നും അക്ബറി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ജനുവരി മുതലാണ് അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈനികര്‍ പിന്‍മാറാന്‍ ആരംഭിച്ചത്. പിന്‍മാറ്റം സെപ്തംബറോടെ പൂര്‍ത്തിയാകും. എന്നാല്‍ ഇത് മുതലെടുത്തും, അഫ്ഗാനുമായുണ്ടാക്കിയ ധാരണ ലംഘിച്ചും താലിബാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments