കാബൂള്‍: ഈദ് പ്രാര്‍ഥനകള്‍ക്കിടെ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ ഔദ്യോഗിക വസതിക്കുനേരെ റോക്കറ്റാക്രമണം. മൂന്ന് റോക്കറ്റുകള്‍ വീടിന് സമീപം പൊട്ടിത്തെറിച്ചു. അതീവ സുരക്ഷാമേഖലയിലാണ് ആക്രമണം നടന്നത്. സംഭവം നടക്കുമ്പോള്‍ പ്രസിഡന്‍റ് പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ പ്രാര്‍ഥന തടസമില്ലാതെ തുടര്‍ന്നു. കാബൂളിലെ വിവിധ സ്ഥലങ്ങളിലും ആക്രമണം നടന്നു.
Read Also: വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും: കേരളം മൈക്രോ കണ്ടെയിന്‍മെന്‍റ് സോണിലേക്ക്
‘അഫ്ഗാനിസ്താന്റെ ശത്രുക്കള്‍ ഇന്ന് കാബൂള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തി. മൂന്ന് വ്യത്യസ്ത ഭാഗങ്ങളിലാണ് റോക്കറ്റ് പതിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നു’- അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് മിര്‍വായിസ് സ്റ്റാനിക്‌സായി പറഞ്ഞു. അതേസമയം, കനത്ത സുരക്ഷയ്ക്കിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം അശ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തു.
‘അഫ്ഗാനിസ്താന്റെ ഭാവി നിര്‍ണയിക്കുന്നത് അഫ്ഗാനികളാണ്. തങ്ങള്‍ ഐക്യത്തിലാണെന്ന് അഫ്ഗാനികള്‍ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കണം. അടുത്ത മൂന്ന് മുതല്‍ ആറ് മാസം വരെ ജനങ്ങളുടെ ഉറച്ച നിലപാടുകള്‍ സ്ഥിതിഗതികളില്‍ മാറ്റംവരുത്തും. അഫ്ഗാനികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് താലിബാന് എന്തെങ്കിലും അനുഭാവമുണ്ടോ’- അശ്‌റഫ് ഗനി പ്രസംഗത്തില്‍ വ്യക്തമാക്കി.
Post Your Comments