കാബൂള്‍ : കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം. മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Read Also : കോവിഡ് വാക്സിനേഷൻ : പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാര്‍. മേഖലയില്‍ താലിബാനെതിരെ പോരാടുന്ന സൈന്യത്തിനുള്ള സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് കാണ്ഡഹാര്‍ വിമാനത്താവളത്തിലൂടെയാണ്. ഇവിടെ ആക്രമണം നടത്തിയതോടെ അഫ്ഗാനിലെ രണ്ട് പ്രവിശ്യകളുടെ കൂടി നിയന്ത്രണം താലിബാന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മൂന്ന് റോക്കറ്റുകളാണ് വിമാനത്താവളത്തിന് നേരെ തൊടുത്തുവിട്ടത്. ഇതില്‍ രണ്ടെണ്ണം റണ്‍വേയില്‍ പതിച്ചു. തുടർന്ന് മുഴുവൻ വിമാന സർവീസുകളും റദ്ദാക്കിയെന്ന് വിമാനത്താവള മേധാവി മസൂദ് പാഷ്തുന്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയോടെ റണ്‍വേ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments