ടെൽ അവീവ് : ഇസ്രായേലിലെ പ്രധാന വിമാനത്താവളമായ റാമോൺ വിമാനത്താവളത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ച് ഹമാസ്. നേരത്തെ ടെല്‍ അവീവ് വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണ ഭീഷണിയെത്തുടർന്ന് വിമാനങ്ങൾ റാമോൺ എയർപോർട്ടിലേക്ക് തിരിച്ച് വിട്ടിരുന്നു. ജൂത രാഷ്ട്രത്തിലെ എല്ലാ വിമാനത്താവളത്തിലേക്കുമുള്ള വിമാനങ്ങൾ അന്താരാഷ്ട്ര വിമാന കമ്പനികൾ റദ്ദാക്കണമെന്ന് ഹമാസ് സായുധസേനയുടെ വക്താവ് ആവശ്യപ്പട്ടു.
നേരത്തെ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പോകുന്ന എല്ലാ യാത്രാ വിമാനങ്ങളും റാമോൺ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി ഇസ്രായേലിന്റെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു .കഴിഞ്ഞ 48 മണിക്കൂറിനുളളിൽ ആയിരത്തിലധികം റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ ഹമാസ് പ്രയോഗിച്ചത് .
അതേസമയം അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുകയാണ്. ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ധാക്കിയതായി യു എസും അറിയിച്ചു.
Post Your Comments