തൃശൂര്‍: കേരളത്തിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇതിലുള്ള തടസങ്ങള്‍ ഉടന്‍ നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാന്‍ നിയമഭേദഗതികളോ ഉത്തരവുകളോ കൊണ്ടുവരേണ്ടിവന്നാല്‍ അതിനുള്ള ശ്രമങ്ങളും നടത്തുമെന്നും മന്ത്രി പറഞ്ഞു.
‘അനധികൃത ഭൂമി കയ്യേറ്റത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം കേസുകള്‍ സമയബന്ധിതമായി പരിശോധിച്ച് ഇടപെടും. ഇതിന് വേണ്ടി നിയമ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് അതിവേഗം മുന്നോട്ടു പോകുന്നു. ഇതിനായി അത്യാധുനിക ഡിജിറ്റല്‍ റീസര്‍വേ സംവിധാനമായ കോര്‍ (കണ്ടിന്യൂസ് ലി ഓപ്പറേഷന്‍ റഫെറന്‍സ്) സിസ്റ്റം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്’-മന്ത്രി വ്യക്തമാക്കി.
Read Also: 100 വെട്ടിൽ തീർക്കും: ടി പി യുടെ മകന് വധഭീഷണി
‘മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരുന്നു. ജില്ലയില്‍ 255 വില്ലേജ് ഓഫീസുകളില്‍ 253 വില്ലേജ് ഓഫീസുകളും ഡിജിറ്റലായി. രണ്ടിടത്ത് ഡാറ്റാ എന്‍ഡ്രി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇ ഗവേണസ് സംവിധാനം അതിവേഗം നടപ്പിലാക്കി അഴിമതിരഹിത വില്ലേജ് ഓഫീസുകള്‍ തീര്‍ക്കുകയാണ് ലക്ഷ്യം. തൃശൂര്‍ താലൂക് ഓഫീസുമായി ബന്ധപ്പെട്ട പൈതൃക കെട്ടിടം 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കുതിരാന്‍ ഇടത് തുരങ്കം ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കാന്‍ കഴിയും’- മന്ത്രി പറഞ്ഞു.
Post Your Comments