മുംബൈ: ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ സ്ട്രീമിങ് ആപ്ലിക്കേഷനായ ‘ഹോട്ട് ഷോട്ട്സ്’ ഗൂഗീൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കി. രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെയാണ് നടപടി. ആപ്ലിക്കേഷൻ ഡൗൺലോഡിങ്ങിനായി ലഭ്യമല്ലെങ്കിലും വിവിധ പ്ലാറ്റ്‌ഫോമുകളിൽ ആപ്പിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജിന്റെ പകർപ്പ്, ലഭ്യമാണ്. ആപ്പിന്റെ സേവനങ്ങൾ സ്ട്രീമിങ് ഓൺ-ഡിമാൻഡ് ചിത്രങ്ങൾക്കും വെബ് സീരീസുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
എച്ച്ഡി നിലവാരത്തിലുള്ള ദൃശ്യങ്ങളും ഹ്രസ്വചിത്രങ്ങളുമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ആപ്പിന്റെ വിശദീകരണത്തിൽ പറയുന്നത്. കൂടാതെ ഹോട്ട് ഫോട്ടോ ഷൂട്ടുകളിൽ നിന്നും ഹ്രസ്വ ചിത്രങ്ങളിൽ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങളും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങളും ആപ്പിൽ ലഭ്യമാണെന്നും ഇതിൽ പറയുന്നു. ലോകമെമ്പാടുമുള്ള മോഡലുകളുമായി തത്സമയ ആശയവിനിമയം പോലുള്ള സേവനങ്ങളും അപ്ലിക്കേഷൻ വാഗ്ദാനം ചെയ്തിരുന്നു.
തിങ്കാളാഴ്ച്ച രാത്രിയാണ് അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനിൽ രജിസ്റ്റർ ചെയ്ത ഒരു നിർമാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങൾ നിർമിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകളും ഇതിന് തെളിവാണെന്ന് പോലീസ് വ്യക്തമാക്കി. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളിൽ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.
ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകൾക്കെതിരെയുള്ള പരാതിയിൽ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്.
Read Also: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതികളുമായി കേരള പോലീസ്
Post Your Comments