KeralaNattuvarthaLatest NewsNewsIndia

​സിപിഎം നടത്തുന്ന കൊള്ളയുടെ ഒടുവിലെ സംഭവം: കുടുക്കിയത് മുൻ സിപിഎം നേതാവ്, സഹകരണബാങ്ക് തട്ടിപ്പിൽ അമിത് ഷാ ഇടപെടും ?

തൃശൂർ: സിപിഎം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തു വന്നത് മുൻ സി പി എം നേതാവും ബാങ്കിന്റെ വിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടറിന്റെ മാനേജരുമായ എം വി സുരേഷ് നൽകിയ പരാതിയിലാണു ക്രമക്കേട് കണ്ടെത്തിയത്. സി പി എമ്മിനെ കുടുക്കിയ തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചു വിട്ടിരുന്നു.

സംഭവത്തിൽ സിപിഎം നേതാക്കളുൾപ്പെടെ മുൻ ജീവനക്കാരായ ആറുപേർക്കെതിരെ കേസെടുത്തു. ബാങ്കിന്റെ മുൻ സെക്രട്ടറി ടി ആർ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം കെ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സി കെ ജിൽസ്, കമ്മിഷൻ ഏജന്റ് എ കെ ബിജോയ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ, ഇടനിലക്കാരൻ കിരൺ എന്നിവർക്കെതിരെയാണു കേസെടുത്തത്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read:കേരളത്തിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും പട്ടയം നല്‍കും: അനധികൃത ഭൂമി കയ്യേറ്റത്തില്‍ നിലപാടുമായി റവന്യൂ മന്ത്രി

വായ്പാ തട്ടിപ്പ് കേസ് മഞ്ഞുമലയുടെ തുമ്പ് മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചന. 2010 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലാണു തട്ടിപ്പ് നടന്നത്. ബാങ്കിൽ നിന്നു വായ്പയെടുത്തശേഷം കൃത്യമായി തിരിച്ചടച്ച പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണു തട്ടിപ്പു പുറത്തറിഞ്ഞത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണു നൂറുകോടിയുടെ പ്രാഥമിക തട്ടിപ്പു കണ്ടെത്തിയത്.

പെരിഞ്ഞനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്കു മാത്രം മറ്റുള്ളവരുടെ ആധാരം പണയം വെച്ച് 23 കോടി രൂപ കൈമാറിയതായി കണ്ടെത്തി. 450 കോടിയുടെ നിക്ഷേപമാണു ബാങ്കിലുള്ളത്. ഇവരിൽ കൂടുതലും കർഷകരാണ്. പാവപ്പെട്ട കർഷകരെ പോലും വെറുതെവിടാതെ തട്ടിപ്പ് നടത്താൻ മനഃസാക്ഷിയില്ലാത്തവർക്ക് മാത്രമേ സാധിക്കൂ എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നൂറ് കോടിയുടെ തട്ടിപ്പ് പുറത്തുവന്നതോടെ നിക്ഷേപകരും ആശങ്കയിലായി. സമാനമായ തട്ടിപ്പ് മുൻപും ഇവിടെ ഉയർന്നിട്ടുണ്ട്. അപ്പോഴൊക്കെ ഒത്തുതീർപ്പിലേക്കായിരുന്നു കാര്യങ്ങൾ പോയിരുന്നത്.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടാൻ സാധ്യത. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പൽ കമ്മിറ്റി കേന്ദ്ര ആഭ്യന്തര മന്ത്രിക്കു പരാതി നൽകി. സഹകരണ മേഖലയില്‍ സിപിഎം നടത്തുന്ന കൊള്ളയുടെ ഒടുവിലെ സംഭവമാണ് ഇതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. ഇവര്‍ ഭരിക്കുന്ന സഹകരണ സംഘങ്ങളുടെ നടത്തിപ്പിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം എന്നാണു ഉയരുന്ന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button